ആറ്റിങ്ങൽ: വീടിനു മുന്നിൽനിന്ന് പാമ്പുകടിയേറ്റ യുവതി ചികിത്സയിലിരിെക്ക മരിച്ചു. വക്കം പടിഞ്ഞാറെ പള്ളിക്കു സമീപം കരുവിക്കഴികം വീട്ടിൽ സാബുവിെൻറ ഭാര്യ സലീന (37) ആണ് മരിച്ചത്. വീടിനു മുന്നിൽ കരിയിലകൾക്കിടയിൽ നിന്നാണ് പാമ്പ് കടിച്ചത്. 15 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സിധാന, സുൽത്താന.