കക്കോവ്: കോട്ടുപാടം കണ്ടംകുളങ്ങര പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ കെ.കെ. സൈദലവി മാസ്റ്റർ (64) നിര്യാതനായി. താനൂർ ജി.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും കക്കോവ് ദാറുൽ ഹികം മദ്റസ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. മാതാവ്: ആമിന ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് നൗഫൽ (ദുബൈ), നബീല, അബ്ദുൽ ഷുക്കൂർ (അധ്യാപകൻ പെരുന്തരിപ്പാടം എ.എം.എൽ.പി സ്കൂൾ), അനീസ. മരുമക്കൾ: അസ്മാബി (അധ്യാപിക എ.എം.യു.പി സ്കൂൾ ചേലൂപ്പാടം), ഫാത്തിമത്ത് സുഹാന, അബ്ദുൽ നാസർ ആക്കോട് (സൗദി), ഷുഹൈബ് (കരിപ്പൂർ പൊലീസ്). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽഹമീദ്, അബ്ദുല്ല ഹാജി, ഫാത്തിമ, നഫീസ, ജമീല, സുലൈഖ.