ചവറ: സി.പി.ഐ നേതാവ് എ. അബ്ബാസിെൻറ ഭാര്യയും തേവലക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ കോയിവിള പുത്തൻസങ്കേതം അമ്പനാട്ട് വടക്കതിൽ ഫാത്തിമാകുഞ്ഞ് (69) നിര്യാതയായി. കേരള മഹിളസംഘം ജില്ല വൈസ് പ്രസിഡൻറ്, സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അനീജ അബ്ബാസ് (യു.എസ്.എ), അൻസാദ് അബ്ബാസ് (സി.പി.ഐ തിരുവനന്തപുരം മെഡിക്കൽ കോളജ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), അനൂബ് അബ്ബാസ് (കയർ കോർപറേഷൻ). മരുമക്കൾ: സീനു, ബീഗം തസ്ലിം, ഷാഹിന.