ഒയൂർ: കരിങ്ങന്നൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആറ്റൂർക്കോണം ബിന്ദുവിലാസത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ബിനുവിനെ (45) യാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് മൃതദേഹം കണ്ടത്. ഒരാഴ്ചയായി വീട്ടിൽ ഒറ്റക്ക് താമസിച്ചുവന്ന ബിനുവിനെ പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുറിയിലെ കട്ടിലിൽ കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെതുടർന്ന് പൂയപ്പള്ളി െപാലീസെത്തി മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു ഭാര്യ: പ്രീത. മക്കൾ: വിഷ്ണു, വൃന്ദ.