ഇരവിപുരം: ഭർത്താവിനൊടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലൂർവിള നഗർ 129 സജീല മൻസിലിൽ അഷറഫിെൻറ ഭാര്യ സൗഫിയാണ് (53) മരിച്ചത്. കഴിഞ്ഞ 17ന് വൈകീട്ട് മൂന്നോടെ കല്ലുംതാഴം ജങ്ഷനിലായിരുന്നു അപകടം. ഭർത്താവിനൊടൊപ്പം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലേക്ക് സ്കൂട്ടറിൽ പോകവെ പിന്നാലെ വന്ന ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സൗഫിയെ ആദ്യം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. അപകടത്തിൽ അഷറഫിനും പരിക്കേറ്റിരുന്നു. കിളികൊല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: അൻസർ, ബീന, സീന. മരുമക്കൾ: ബബിലു, റാഫി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലൂർവിള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.