നെടുങ്കണ്ടം: സമീപ പുരയിടത്തിൽ പശുവിന് പുല്ലരിയാന്‍ പോയ ഗൃഹനാഥൻ തലയില്‍ മരം വീണ് മരിച്ചു. കുഴിത്തൊളു വാതല്ലൂര്‍ ജോസ് സ്കറിയയാണ് (56) മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പുല്ലരിയാന്‍ പോയ ജോസിനെ കാണാതായതോടെ മകന് അന്വേഷിച്ചെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലീസും പ്രദേശവാസികളും സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ഒടിഞ്ഞുവീണ മരത്തില്‍ ചോരപ്പാട് കണ്ടത്. ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണതാണെന്നാണ് നിഗമനം. ഭാര്യ: ലിസി. മക്കള്‍: പിേൻറാ, മെറിന്.