തൊടുപുഴ: സ്വകാര്യ എസ്റ്റേറ്റ് സൂപ്രണ്ടിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കുംഭാഗെത്ത എസ്റ്റേറ്റിലെ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന അയ്യമംഗലത്ത് ബേബി ജോസഫിനെയാണ് (79) മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ മകളുടെ വീട്ടിൽനിന്ന് അന്വേഷിച്ച് എത്തിയപ്പോൾ വീടിെൻറ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തള്ളിത്തുറന്ന് അകത്തുകയറി നടത്തിയ പരിശോധനയിലാണ് ബേബിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും തെളിവെടുപ്പ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ എത്സമ്മ. മക്കൾ: ഷാജി, ബിജു, ലിജ. മരുമക്കൾ: മേഴ്സി, മരിയ, പരേതനായ തോമസ്.