മോങ്ങം: ഹിൽടോപ്പിൽ ജോലിക്കിടെ തൊഴിലാളി മരിച്ചു. കോട്ടമ്മൽ താമസിക്കുന്ന അൻവർ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. സ്വകാര്യവ്യക്തിയുടെ വീടിന് തറയെടുക്കാൻ കിളക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് മാറിലേക്ക് പതിച്ചു.
തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഇദ്ദേഹത്തെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച മോങ്ങം മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഹിൽടോപ്പ് ഓഡിറ്റോറിയം ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ആദിൽ, ശാമിൽ.