അങ്ങാടിപ്പുറം: ഉമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്ന നാലാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. പുത്തനങ്ങാടി കുന്നുമ്മൽ ജലീൽ ബാബുവിെൻറയും നുബ്ലത്തിെൻറയും മകൻ പരിയാപുരം എ.എം.എൽ.പി സ്കൂൾ വിദ്യാർഥി കെ. നബീൽ ഹനാനാണ് (ഒമ്പത്) മുങ്ങി മരിച്ചത്. തിരൂർക്കാട് തോണിക്കരയിലെ പച്ചീരികുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ബിൻഷ, റിൻഹ.