ശാസ്താംകോട്ട: പന്മനമനയിൽ ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ മൈനാഗപ്പള്ളി കിഴക്കേക്കര തെങ്ങുംതുണ്ടിൽ എം. മാത്യു വൈദ്യൻ (87) നിര്യാതനായി. തേവലക്കര മർത്തമറിയം ഓർത്തഡോക്സ് ചർച്ച് ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിൽ ദീർഘകാലം ട്രസ്റ്റിയായിരുന്നു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തേവലക്കര ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ പി.സി. മറിയാമ്മ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, വാട്ടർ അതോറിറ്റി). മക്കൾ: ജിജി മാത്യു, ഡോ. ജിനു മാത്യു വൈദ്യൻ (എം.എം െഡൻറൽ ക്ലിനിക്ക്, ശാസ്താംകോട്ട), ജിഷ മാത്യു. മരുമക്കൾ: സന്തോഷ്, ഡോ. ലാലമ്മ, ഷിബു ജോൺ കായംകുളം.