കൊട്ടാരക്കര: പുത്തൂർ ഞാങ്കടവ് പാലത്തിൽനിന്ന് കല്ലടയാറ്റിലേക്ക് ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി. തേവലപ്പുറം പടിഞ്ഞാറ് വെണ്ടാർ ആലുംപണയിൽ പുത്തൻ വീട്ടിൽ (വൈഷ്ണവം) ജി. വിജയകുമാറി (36)െൻറ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി വിജയകുമാറിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുടെ സ്കൂട്ടർ, ചെരിപ്പ്, മൊബൈൽ ഫോൺ എന്നിവ ഞാങ്കടവ് പാലത്തിനു സമീപത്തുനിന്ന് കണ്ടെത്തി. തുടർന്ന്, അഗ്നിശമന സേനയുടെ സ്കൂബാ സംഘം പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറുപൊയ്ക കടവിൽനിന്ന് മൃതദേഹം സ്കൂബാ സംഘം കണ്ടെത്തുകയായിരുന്നു. പുത്തൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിദ്യ (മുൻ പഞ്ചായത്ത് അംഗം), മക്കൾ: വൈഷ്ണവി, വൈദേവ്.