പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടശേഖരത്തകൂടെ നടന്നു പോകവെ കാൽവഴുതി വെള്ളക്കെട്ടിൽ വീണ വിദ്യാർഥി മരിച്ചു. ഉള്ളണം എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ഉള്ളണത്തെ അമ്മാറമ്പത്ത് ചാനത്ത് റഫീഖ്-മുനീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷംവീൽ (12) ആണ് ചികിത്സക്കിടെ മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണം നൽകിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഷമ്മാസ്, ഷംലിക്.