കൊടുമൺ: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അങ്ങാടിക്കൽ വടക്ക് സിയോൻകുന്ന് രാജശ്രീ ഭവനിൽ അശോക് കുമാറാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതിന് വള്ളിക്കോട് താഴൂർക്കടവിന് സമീപമായിരുന്നു അപകടം. അശോക് കുമാർ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുകയായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: അരുൺകുമാർ, വൈഷ്ണവി. മരുമക്കൾ: അശ്വതി, രഞ്ജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.