എടക്കര: പാലേമാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വഴിക്കടവ് മുണ്ട തുപ്പനത്ത് ബഷീറിെൻറ മകന് റഷൂദാണ് (21) മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് കരുനെച്ചി ശാന്തിപുരത്ത് അബ്ദുറസാഖിെൻറ മകന് അന്‍ഷാദ് (21), സ്കൂട്ടർ യാത്രക്കാരൻ പാലേമാട് നാലുസെൻറ് കോളനിയില്‍ അത്തിക്കോടന്കണ്ടിയില് മുഹമ്മദ് (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ നാല് സെൻറ് കോളനിക്ക് മുൻവശത്തെ റോഡിലാണ് അപകടം. അന്‍ഷാദും റഷൂദും പാലേമാട് അങ്ങാടിയിലേക്ക് പോകുകയായിരുന്നു. അന്‍ഷാദാണ് ബൈക്ക് ഓടിച്ചത്. അപകടത്തെ തുടര്‍ന്ന് മൂന്ന് പേരും റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ റഷൂദിനെ നാട്ടുകാര്‍ എടക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്‍ഷാദും മുഹമ്മദും എടക്കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഫര്ബീനയാണ് മരിച്ച റഷൂദിെൻറ മാതാവ്. സഹോദരങ്ങൾ: ഹന്ന ഫാത്തിമ, മസൂദ്. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്േമാര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച പൂവത്തിപ്പൊയില്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും.