പൊന്നാനി: പരേതരായ മുസ്ലിയാരകത്ത് ഇമ്പിച്ചിയുടെയും കുറുപ്പാക്ക വീട്ടിൽ സാറുവിെൻറയും മകൻ കുറുപ്പാക്ക വീട്ടിൽ കെ.വി. അബുൽകരീം (67) നിര്യാതനായി. ചമ്രവട്ടം ജങ്ഷനിലെ ഹിറാ ഇലക്ട്രോണിക്സ് ഉടമയും ദയാ ചാരിറ്റബ്ൾ ട്രസ്റ്റ് അംഗവും വെൽെഫയർ പാർട്ടി തെയ്യങ്ങാട് യൂനിറ്റ് പ്രവർത്തകനുമായിരുന്നു. ഭാര്യ: കാരാട്ടെയിൽ സുഹറ. മക്കൾ: സനൂജ, സബീല (അധ്യാപിക, പെരുമ്പിലാവ് അൻസാർ), സഫാന, സന. മരുമക്കൾ: ഷാജഹാൻ (എൽ.ഐ.സി ഏജൻറ് കുന്ദംകുളം), യൂസുഫ് (ഐ.സി.ഐ.സി.ഐ ബാങ്ക്, തൃശൂർ), നിഹാസ് (യു.എ.ഇ). സഹോദരങ്ങൾ: അബ്ദുസ്സമദ്, ഹാജറ, നഫീസ, പരേതനായ അബ്ദുൽ വഹാബ്.