നെടുങ്കണ്ടം: അന്തർ സംസ്ഥാന യുവതിയെ ഏലത്തോട്ടത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ്് സ്വദേശിനി പുല്മണിയെയാണ് (20) അന്യാര്‍തൊളുവില്‍ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ തണല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്റ്റേറ്റ്്് ജോലിക്കെത്തിയ യുവതി സമ പ്രായക്കാരനായ മറ്റൊരാളോടൊപ്പമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഏതാനും ദിവസം മുമ്പ്് എത്തിയ പുല്മണിയുടെ 15കാരനായ സഹോദരനും ഇവരോടൊപ്പമായിരുന്നു താമസം. കൂടെ താമസിച്ചിരുന്ന യുവാവ് മറ്റ് പല പെണ്‍കുട്ടികളുമായി സദാ ഫോണില്‍ സംസാരിക്കുന്നതിനെപ്പറ്റി പുല്മണി യുവാവുമായി വ്യാഴാഴ്ച വഴക്കുണ്ടാക്കിയശേഷം ഇറങ്ങി പോവുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. വിറക് പെറുക്കാന്‍ പോയതാണെന്നായിരുന്നു ഇവര്‍ കരുതിയിരുന്നത്. കുറെസമയം കഴിഞ്ഞ് കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു. കമ്പംമെട്ട് സി.ഐ വി.എസ്. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ അസ്വാഭാവിക മരണത്തിന് കേെസടുത്ത്് നടപടി സ്വീകരിച്ചു.