കല്ലമ്പലം: സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ കോൺഗ്രസ് നേതാവുമായ വടശ്ശേരിക്കോണം ചേന്നൻകോട് ലളിതാ മന്ദിരത്തിൽ കെ. രാമകൃഷ്ണൻ (101) നിര്യാതനായി. നാഷനൽ കോൺഗ്രസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1921 ഫെബ്രുവരി 16ന് ഒറ്റൂർ പാലവിള വീട്ടിൽ പരേതരായ കൊച്ചുപിള്ള-കൊച്ചപ്പി ദമ്പതികളുടെ മകനായി ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ബ്രിട്ടീഷ്, സർ.സി.പി വിരുദ്ധ ഭരണത്തിനെതിരെ സമരങ്ങളിൽ സജീവമായിരുന്നു. മഹാത്മ ഗാന്ധിയെയും ശ്രീനാരായണ ഗുരുവിനെയും നേരിൽ കണ്ട വ്യക്തിയാണ്. നിരവധി തവണ പൊലീസ് മർദനവുമേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ച 2.45 നായിരുന്നു അന്ത്യം. അടൂർ പ്രകാശ് എം.പി, വി. ജോയ്.എം.എൽ.എ തുടങ്ങിയവർ അേന്ത്യാപചാരമർപ്പിച്ചു. പരേതയായ വി. ശാരദയാണ് ഭാര്യ.