കൽപറ്റ: പ്ലാൻററും വ്യവസായിയും വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗവുമായ ബി.എം. അബ്ദുൽ ലത്തീഫ് (76) ബംഗളൂരുവിൽ നിര്യാതനായി. പ്രശസ്ത കാർട്ടൂണിസ്റ്റ് പരേതനായ ബി.എം. ഗഫൂറിെൻറ സഹോദരനാണ്. സെൻട്രൽ എക്സൈസ് അഡ്വൈസറി ബോർഡ് അംഗം, കോഫി ബോർഡ് അപ്പീൽ പാനൽ കമ്മിറ്റി അംഗം, കോഫി ബോർഡ് റിസർച് സെൻറർ അഡ്വൈസറി ബോർഡ് അംഗം, വയനാട് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റി വൈസ് ചെയർമാൻ, ലയൺസ് ക്ലബ് പ്രസിഡൻറ്, വ്യാപാര വ്യവസായി ഏകോപന സമിതി കൽപറ്റ വൈസ് പ്രസിഡൻറ്, വയനാട് ചേംബർ ഓഫ് കോമേഴ്സ് മാനേജിങ് കമ്മിറ്റി അംഗം എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: അംജദ് ലത്തീഫ്, അർഷാദ് ലത്തീഫ്, ആബിദ മറിയം. മരുമക്കൾ: നിഷിരിയ, അക്ബർ അലി. മറ്റു സഹോദരങ്ങൾ: ഷെരീഫ് (എൻജിനീയർ), അലി, അസ്സു (മജിസ്ട്രേറ്റ്), പാചക വിദഗ്ധ ഉമ്മി അബ്ദുല്ല, എഴുത്തുകാരി ബി.എം. സുഹറ, പരേതരായ അഹമദ്, ആസിയ.