തിരൂരങ്ങാടി: എ.ആർ നഗർ സയ്യിദാബാദ് കുയ്യാട്ടുകുണ്ടിൽ പയ്യാനക്കടവൻ അബൂബക്കർ മുസ്ലിയാർ (77) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പുകയൂർ സർക്കിൾ എക്സിക്യൂട്ടിവ് അംഗമായിരുന്നു. ചാലിയം ഹയാത്തുൽ ഇസ്ലാം മദ്റസയിൽ 35 വർഷം പ്രധാനാധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: അഹമ്മദ് കുട്ടി, മുഹ്യിദ്ദീൻ കോയ, ഹക്കീം, അബ്ദു ശുക്കൂർ സഖാഫി (വൈസ് പ്രസിഡൻറ്, എസ്.വൈ.എസ് പകയൂർ സർക്കിൾ). മരുമക്കൾ: ആസിയ, താഹിറ, അസ്മാബി, റുഖിയ്യ.