മൂലമറ്റം: വീട്ടുമുറ്റത്ത് തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ഇലപ്പള്ളി-അനൂർ തെക്കേപ്പുരക്കൽ പരേതനായ ജോസഫിെൻറ ഭാര്യ അന്നമ്മയാണ് (73) മരിച്ചത്. വ്യാഴാഴ്ച രാവിലെ മാതാവിനെ വീട്ടിലാക്കി ഇളയ മകൻ സണ്ണി റബർ വെട്ടാൻ പോയി തിരിച്ചെത്തുേമ്പാൾ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ദേഹമാസകലം തേനീച്ചക്കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അമ്മിണി (തപാൽ വകുപ്പ്), മേഴ്സി, ഗ്രേസി (കട്ടപ്പന ഐ.ടി.ഐ), ജെയിംസ് (അസി. എൻജിനീയർ, മൂലമറ്റം പവർഹൗസ്), സണ്ണി. മരുമക്കൾ: അഗസ്റ്റിൻ, ജോയി, മായ (കെ.എസ്.എഫ്.ഇ, മുട്ടം.).