കളമശ്ശേരി: ദേശീയപാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ആലുവ എരമം പയ്യപ്പിള്ളി വീട്ടിൽ സുരേഷിെൻറ മകൻ മൃഥുലാണ് (16) മരിച്ചത്.വെള്ളിയാഴ്ച പുലർച്ച ഒരുമണിയോടെ കളമശ്ശേരി ടി.വി.എസ് സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം.പരിക്കേറ്റ വിദ്യാർഥിയെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. മാതാവ്: ലിജി. സഹോദരൻ: ഹൃഥിൻ.