കാളികാവ്: ബൈക്കും ഗുഡ്സും കൂട്ടിയിടിച്ച് ഉദരംപൊയിൽ സ്വദേശിയായ യുവാവ് വടക്കേമണ്ണയിൽ മരിച്ചു. പെരുമ്പള്ളി അബ്ദുവിെൻറ മകൻ നൗഷാദ് അലിയെ (39) ആണ് മലപ്പുറം- കോട്ടക്കൽ റോഡിൽ വടക്കേമണ്ണയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഡ്രൈവറായ നൗഷാദലി ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. വടക്കേമണ്ണയിൽ വെച്ച് മെയിൻ റോഡിലേക്ക് ഗുഡ്സ് പിറകോട്ടെടുത്തപ്പോൾ നൗഷാദലി സഞ്ചരിച്ച ബൈക്ക് ഗുഡ്സിൽ ഇടിച്ച ശേഷം എതിരെ വന്ന കാറിലും കൂട്ടിയിടിക്കുകയായിരുന്നു. മാതാവ്: സഫിയ. ഭാര്യ: ഷെമീന. മക്കൾ: ലിയ നസ്റിൻ, ലെന നസ്റിൻ.