തിരുവല്ല: ഓട്ടോഡ്രൈവറെ വീടിെൻറ പിൻവശത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ഉണ്ടപ്ലാവ് കക്കുറിഞ്ഞിയിൽ വീട്ടിൽ വിജയനാണ് (59) മരിച്ചത്. ഞായറാഴ്ച പുലർച്ച ശിവഗിരി തീർഥാടനത്തിന് പോയിരുന്ന ഭാര്യയും മകനും വൈകീട്ട് മൂന്നോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.