കടയ്ക്കൽ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിെൻറ മുന്നൊരുക്കങ്ങൾക്കിടെ സി.ഐ.ടി.യു തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. കടയ്ക്കൽ മിഷ്യൻകുന്ന് ബിജുവിലാസത്തിൽ ബിജു (48) ആണ് മരിച്ചത്. കടയ്ക്കൽ ലോക്കൽ മേഖലയിലെ മിഷ്യൻകുന്ന് ബ്രാഞ്ച് സമ്മേളനത്തിെൻറ മുന്നൊരുക്കങ്ങൾക്കിടെയാണ് പാമ്പുകടിയേറ്റത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രജനി. മകൾ: ബിനയ. പിതാവ്: രാജേന്ദ്രൻ. മാതാവ്: പത്മിനി. സഹോദരി: ബിന്ധ്യ.