താനൂർ: താനൂർ അങ്ങാടിയിൽ താമസിക്കുന്ന കൊല്ലഞ്ചേരി അയ്യൂബിെൻറ മകൻ മുഹമ്മദ് അഫ്നാസിനെ (ഒമ്പത്) ടൗൺ ജുമാ മസ്ജിദ് പള്ളിക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്തി. രാവിലെ പത്തരയോടെയാണ് കുളത്തിൽ കുട്ടിയെ കണ്ടെത്തിയത്. താനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താനൂർ ടൗൺ ജി.എം.യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. താനൂർ പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഖബറടക്കം ചൊവ്വാഴ്ച വടക്കേ പള്ളി ഖബർസ്ഥാനിൽ നടക്കും. മാതാവ്: ബുഷ്റ. സഹോദരങ്ങൾ: ഷാഹുൽ, അൻസാർ, അൻവർ, കുഞ്ഞുട്ടി, ഫാത്തിമ സുഹറ.