പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ ദേശീയപാതയിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് തൃച്ചിനാപ്പള്ളി നാഗമംഗലം ശ്രീരംഗം താലൂക്കിൽ ഇ. 38 ൽ തങ്കവേലുവിെൻറ മകൻ ടി. വെങ്കടേശ് (37) ആണ് മരിച്ചത്. പെരിന്തൽമണ്ണ ടൗണിൽ പാലക്കാട് റോഡിൽ പൊന്ന്യാകുർശി ജങ്ഷനു സമീപം ഞായറാഴ്ച രാത്രി 12.15 നാണ് അപകടം. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്ന് അൽപം കഴിഞ്ഞ് ഇതുവഴി വന്നവർ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേന എത്തിയാണ് ലോറിയുടെ മുൻഭാഗം വെട്ടിപ്പൊളിച്ച് വെങ്കടേശിനെ പുറത്തെടുത്തത്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് ഭാഗത്തു നിന്ന് ചകിരിത്തൊണ്ട് കയറ്റി പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു.
ജില്ല ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകി.