മേലാറ്റൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടപ്പറ്റ ഏപ്പിക്കാട് കണ്ടഞ്ചോലയിലെ പുള്ളിപ്പാടത്ത് രാജനാണ് (33) മരിച്ചത്. ഡ്രൈവറായിരുന്നു. സെപ്റ്റംബർ 21ന് രാത്രി ഏഴോടെ രാജൻ സഞ്ചരിച്ച ബൈക്ക് മേലാറ്റൂർ പുല്ലിക്കുത്തുവെച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ ഉടൻ ആശുപത്രിയിലെത്തിച്ചു. രണ്ടാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. പിതാവ്: ചെക്കൻ. മാതാവ്: ചക്കി. ഭാര്യ: നിമിഷ. മക്കൾ: നിയ, നിതുൽ, നിവേദ്. സഹോദരങ്ങൾ: സുകുമാരൻ, സുനിത.