മഞ്ചേരി: കൊരമ്പയിൽ ആശുപത്രിക്ക് സമീപം മതിൽ കെട്ടുന്ന ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മാരിയാട് വട്ടക്കണ്ടത്തിൽ വീട്ടിൽ പരമേശ്വരനാണ് (44) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മാതാവ്: മീനാക്ഷി. ഭാര്യ: രാജി. സഹോദരങ്ങൾ: ബിന്ദു, സുനിത.