കൊല്ലം: പ്രമുഖ നാടകസമിതികളിൽ നിരവധി വേഷങ്ങളിൽ തിളങ്ങിയ കൊല്ലം കല്ലുംതാഴം ഗിരിജ നിവാസിൽ നടൻ കല്ലുംതാഴം സന്തോഷ് (64) നിര്യാതനായി. കെ.പി.എ.സി, കലാനിലയം, അസീസി, കാളിദാസകലാകേന്ദ്രം, ദ്രുശ്യകലാഞ്ജലി, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: ധന്യ വിനോദ്, ധനുഷ് സന്തോഷ്. മരുമകൻ: വിനോദ് പ്രവീൺ.