രാമപുരം: കരിഞ്ചാപ്പാടിയിലെ സാമൂഹിക, ജീവകാരുണ്യ പൊതുപ്രവർത്തകനും സി.പി.എം കരിഞ്ചാപ്പാടി ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ആലുങ്ങൽ മമ്മുട്ടി (72) നിര്യാതനായി. ജിദ്ദയിലെ ഹദാദ കമ്പനി മുൻ ജീവനക്കാരനും പഴയ കാല ട്രാവൽഫോട്ടോഗ്രാഫറുമാണ്. കരിഞ്ചാപ്പാടി കാറ്റാടിപ്പാടത്തെ വഴിയോരം വിശ്രമകേന്ദ്രം സ്ഥാപകനാണ്. സ്വന്തം കൃഷി സ്ഥലത്ത് കിണർ നിർമിച്ച് പമ്പ് സെറ്റും ടാപ്പും സ്ഥാപിച്ച് പൊതുജനങ്ങൾക്കായി വഴിയോരങ്ങളിൽ സൗജന്യ കുടിവെള്ള വിതരണ പദ്ധതി ഒരുക്കിയിരുന്നു. ഭാര്യ: ചാട്ടു പോക്കിൽ നഫീസ(കരിഞ്ചാപ്പാടി). മക്കൾ: നിഷാബി, റജീന, ഷമീന, ഹിന. മരുമക്കൾ: അമീർ (ജിദ്ദ), റഫീഖ് (ഹൈദരാബാദ്), സുൽഫിക്കർ (മദീന), അസ്കറലി (ദുബൈ). സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, മുഹമ്മദ്, പരേതരായ ഫാത്തിമക്കുട്ടി, നഫീസ.