കൊട്ടിയം: കോഴിക്കോട്ടുണ്ടായ വാഹനാപകടത്തിൽ കണ്ണനല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. കൊല്ലം കണ്ണനല്ലൂർ ചിറയിൽ കിഴക്കതിൽ അബ്ദുൽ ജലീലിെൻറയും റഹിയാനത്ത് ബീവിയുടെയും മകൻ മുഹമ്മദ് റിയാസ് (28) ആണ് മരിച്ചത്. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് ടോറസ് ലോറിയിൽ ക്ലീനറായിട്ട് പോകുന്നതിനിടെ, കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ വെച്ചാണ് അപകടം. ഡ്രൈവർ ഉറങ്ങിയതിനാൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചു. ലോറിയിൽ കുടുങ്ങിപ്പോയ ഇയാളെ അഗ്നിശമന സേനയെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ലോറി ഡ്രൈവർക്കും പരിക്കേറ്റിരുന്നു. എസ്.വൈ.എസ് പാലമുക്ക് യൂനിറ്റ് പ്രവർത്തകനായിരുന്നു റിയാസ്. ഭാര്യ റംസി.