ഓച്ചിറ: മത്സ്യബന്ധന തൊഴിലാളി പൊറോട്ട തൊണ്ടയിൽ കുരുങ്ങി മരിച്ചു. ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ അയൽവീട്ടിൽ സുഹൃത്തുക്കളുമായി പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസം നിലച്ച് കുഴഞ്ഞുവീണ ഹരീഷിനെ ഉടൻ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ഓച്ചിറ പൊലീസ് അസ്വാഭാവികമരണത്തിന് കേെസടുത്തു. ബുധനാഴ്ച മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിലാണ് പൊറോട്ട തൊണ്ടയിൽ കുരുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. ഭാര്യ: ശ്രീലത. മക്കൾ: ഹരിത, ഹരിജിത്ത്. സംസ്കാരം രാത്രിയോടെ വീട്ടുവളപ്പിൽ നടത്തി.