മൂലമറ്റം: സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മിറ്റി അംഗം മൂലമറ്റം കുന്നംപള്ളിൽ ആർ. തുളസീധരൻ (69) നിര്യാതനായി. കമ്യൂണിസ്റ്റ് പാർട്ടി അറക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി ഫെഡറേഷൻ താലൂക്ക് വൈസ് പ്രസിഡൻറ്, എ.ഐ.ടി.യു.സി താലൂക്ക് വൈസ് പ്രസിഡൻറ്, സി.പി.ഐ മൂലമറ്റം മണ്ഡലം സെക്രട്ടറി, ജനയുഗം ദിനപത്രത്തിെൻറ മൂലമറ്റം ഏജൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഭാര്യ: അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത തുളസീധരൻ. മക്കൾ: അജയകുമാർ (കെ.എസ്.ഇ.ബി എംപ്ലോയീസ് സൊസൈറ്റി), സംഗീത (വൈസ് പ്രസിഡൻറ്, പ്രമാടം പഞ്ചായത്ത്). മരുമക്കൾ: അശ്വതി, സജയൻ.