അടൂർ: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. കടമ്പനാട് വടക്ക് തുവയൂർ പെനിയേൽ വീട്ടിൽ റോയി ഫിലേമോൻ (ബബി, 59) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് താഴത്തുമൺ കനാൽ ജങ്ഷനുസമീപമായിരുന്നു അപകടം. ഭാര്യ: ജെസി. മക്കൾ: ജിൻസി, ജാൻസി, ഡോണ. മരുമക്കൾ: ജിജു, ഗോഡ്ലി, ഹാർബിൻ. സംസ്കാരം പിന്നീട്.