മുട്ടം: മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന പുത്തൻപുരക്കൽ രാജൻ (വടക്കൻ രാജൻ -52) മരിച്ചു. െസപ്റ്റംബർ 30ന് രാവിലെ തുടങ്ങനാട്ടാണ് മരത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റത്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ രേഷ്മ, രാഹുൽ. സംസ്കാരം വ്യാഴാഴ്ച സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.