മുട്ടം: അപൂർവരോഗവുമായി ജനിച്ച കുഞ്ഞിെൻറ ചികിത്സക്ക് സുമനസ്സുകൾ കനിഞ്ഞെങ്കിലും രക്ഷിക്കാനായില്ല. മുട്ടം പഞ്ചായത്തിൽ നാലാം വാർഡിൽ പ്ലാത്തോട്ടത്തിൽ വീട്ടിൽ മായ-വിജേഷ് ദമ്പതികളുടെ രണ്ടുമാസം പ്രായമായ ബേബി വിജേഷാണ് മരിച്ചത്. തലയിൽ വെള്ളം കെട്ടുന്ന അപൂർവ രോഗവുമായി ജനിച്ച കുഞ്ഞിനായി സഹായം അഭ്യർഥിച്ചിരുന്നു. ഇത് നാട്ടുകാരടക്കം ഏറ്റെടുത്തതോടെ ചികിത്സക്കാവശ്യമായ തുക ലഭിച്ചിരുന്നു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ട് 7.30 ഓടെ മരിച്ചു.