കൊടുമുടി: പ്രമുഖ പണ്ഡിതൻ പി.പി.എം. അലി ഫൈസി കൊടുമുടി (60) നിര്യാതനായി. ജംഇയ്യതുൽ ഖുതബാഅ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്, കുറ്റിപ്പുറം മേഖല പ്രസിഡൻറ്, എസ്.എം.എഫ് കുറ്റിപ്പുറം മേഖല പ്രസിഡൻറ്, എസ്.എം.എഫ് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ്, വലിയകുന്ന് സമസ്ത കാര്യാലയം ഉപദേശക സമിതി ചെയർമാൻ, ഇരിമ്പിളിയം മഹല്ല് ഖതീബ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേച്ചേരി, കുണ്ടൂർക്കര, കരിങ്ങാനാട്, മാട്ടായി, കാട്ടിപ്പരുത്തി, കള്ളാടിപ്പറ്റ, നരിപ്പറമ്പ്, ആറ്റൂർ എന്നിവിടങ്ങളിൽ മുദരിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആസിയ. മക്കൾ: മുർഷിദ, മുബശ്ശിറ, സൈനുൽ ആബിദ് ഫൈസി, സൗദാബി, ഹഫ്സത്ത്, നുസൈബ, മുഹമ്മദ് മുസ്തഫ മഅ്മൂൻ. മരുമക്കൾ: ശംസുദ്ദീൻ ബാഖവി, അബ്ദുൽ മജീദ്റഹ്മാനി, ഹംസ ലത്ത്വീഫി, അബ്ദുൽ സത്താർ, ശരീഫ് ഫൈസി, ജുമൈല. സഹോദരങ്ങൾ: ജബ്ബാർ മദനി, അബ്ദുറഹ്മാൻ ഫൈസി, റുഖിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കൊടുമുടി മഹല്ല് ഖബർസ്ഥാനിൽ.