പടിഞ്ഞാറത്തറ: കേരള മുസ്ലിം ജമാഅത്ത് വെള്ളമുണ്ട സോണ്‍ മുന്‍ ജനറല്‍ സെക്രട്ടറി പന്തിപ്പൊയില്‍ കല്ലേരി ഉസ്മാന് സഖാഫി (57) നിര്യാതനായി. മാട്ടൂല്‍ മന്‍ശഅ്, തൃക്കരിപ്പൂര്‍ മുജമ്മഅ്, നാടുകാണി അല്‍ മഖര്‍, വളപട്ടണം, പയ്യടിമീത്തല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: ഉമ്മുകുല്‍സും, നുഅ്മാന്, സുഫിയാന്, ഉമ്മു ഹബീബ, രിസ്ലാന്. മരുമക്കള്‍: ഷിനാജ് തരുവണ, ശമീര്‍ വാളാട്.