നെടുങ്കണ്ടം: ശൂലപ്പാറയില്‍ മധ്യവയസ്കനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശൂലപ്പാറ മന്നാക്കുടിയില്‍ കൂവക്കല്ലില് ബൈജുവിനെയാണ് (51) വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് 100 മീറ്റര്‍ അകലെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൈവശം വാക്കത്തിയും നെഞ്ചിൽ ചെറിയ മുറിവും ഉണ്ട്. മുമ്പ്് ഹൃദയാഘാതം ഉണ്ടായിട്ടുള്ളയാണെന്നും താഴെ വീണപ്പോള്‍ വാക്കത്തി കൊണ്ട് മുറിഞ്ഞതാവാമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.