തിരുവല്ല: കുളിക്കാനിറങ്ങിയ വൃദ്ധൻ ഒഴുക്കിൽപെട്ട് മരിച്ചു. തിരുവൻവണ്ടൂർ തത്തുകാട്ടിൽ കുട്ടപ്പായിയാണ് (63) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. കുട്ടപ്പായി ഇരമല്ലിക്കര കീഴ്ച്ചേരി വാൽക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപെടുകയായിരുന്നു. ബഹളം കേട്ട് എത്തിയ സമീപവാസികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് മേൽനടപടി സ്വീകരിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: രമണി അംഗൻവാടി ടീച്ചറാണ്. മക്കൾ: ഷെബി, ഷോബി. സംസ്കാരം പിന്നീട്.