അഗളി: അട്ടപ്പാടി മുക്കാലിയിൽ ചാക്കോയുടെ മകൻ റോയിയെ (50) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടു ദിവസമായി വീടിെൻറ വാതിൽ തുറന്നു കാണാതിരുന്നതിനെ തുടർന്ന് വാർഡ് അംഗത്തിെൻറ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉള്ളതായാണ് പ്രാഥമിക നിഗമനം. അഗളി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനയച്ചു.