ശാസ്താംകോട്ട: ശൂരനാട് വടക്ക് കാവുംപുറത്തു വീട്ടിൽ പരേതനായ എം. പുരുഷോത്തമെൻറ ഭാര്യ എം. സരോജിനി (95) നിര്യാതയായി. മക്കൾ: ഡോ. പി. കമലാസനൻ (ശാസ്താംകോട്ട നവഭാരത് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ, കുന്നത്തൂർ എസ്.എൻ.ഡി.പി. യൂനിയൻ സെക്രട്ടറി), വിമല (റിട്ട. അധ്യാപിക). മരുമക്കൾ: ഡോ. ഗീതാ കരുണാകരൻ (നവഭാരത് ഹോസ്പിറ്റൽ), എൻ. സുരേന്ദ്രൻ (ബിസിനസ്).