അഞ്ചൽ: ബംഗളൂരുവിൽനിന്ന് പുനലൂരിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. ഇളമ്പൽ കാലിത്തടം ലിജി ഭവനിൽ മിനി മത്തായി(44)യാണ് മരിച്ചത്. 21 വർഷമായി ബംഗളൂരുവിൽ കുടുംബമായി താമസമാണ്. പൂജാ അവധി പ്രമാണിച്ച് ഭർത്താവും മകനുമൊത്ത് കാറിൽ നാട്ടിലേക്ക് വരവേ സേലത്ത് െവച്ച് ഷുഗർ കൂടിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള യാത്രാമധ്യേ മിനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇതേത്തുടർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെയാണ് മരിച്ചതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ രോഗി മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അഞ്ചൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: സി.ജി. മത്തായി. മക്കൾ: പ്രിജോ, സിജോ.