കൽപറ്റ: ജില്ലയുടെ കലാ-സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോസ് പാറ്റാനി (65) നിര്യാതനായി. അർബുദ ബാധിതനായി ബംഗളൂരുവിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയാണ് അന്ത്യം. കൈരളി ആർട്ടിസ്റ്റ്സ് ആൻഡ് ലിറ്ററേറ്റേഴ്സ് അസോസിയേഷൻ (കല) ജില്ല പ്രസിഡൻറ് ആയിരുന്നു. കവിതാസമാഹാരങ്ങളും കഥാസമാഹാരങ്ങളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗാനങ്ങളുടെ രചയിതാവുമാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ: ശ്രുതീഷ് (നാവികസേന ബംഗളൂരു), രാകേഷ് (യു.എസ്), ജോബിൻ (കരൂർ വൈശ്യ ബാങ്ക്). സഹോദരങ്ങൾ: പരേതനായ എബ്രഹാം പാറ്റാനി, ജോർജ്, ജോണി. സംസ്കാരം ഞായറാഴ്ച തെനേരി സെൻറ് ഫാത്തിമമാത പള്ളി സെമിത്തേരിയിൽ