കട്ടപ്പന: വനിത ജ്വല്ലറി ഉടമ നാറാണത്ത് എൻ.ജി. റോയി (63) നിര്യാതനായി. കട്ടപ്പന മർച്ചൻറ്സ് അസോസിയേഷൻ ഭരണസമിതി അംഗം, ഗോൾഡ് മർച്ചൻറ് അസോസിയേഷൻ ട്രഷറർ, ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ജില്ല ട്രഷറർ, മർക്കൻറ് ക്ലബ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം പുല്ലാട്ടുകാലായിൽ മോളി. മക്കൾ: നീതു, നിധിൻ, അതുൽ. മരുമക്കൾ: തീക്കോയി അത്തിയാലിൽ നിലേഷ്, അഞ്ജു. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ സെൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.