കട്ടപ്പന: തോട്ടം തൊഴിലാളികളുമായി പോയ ജീപ്പിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കട്ടപ്പന മാർക്കറ്റിൽ ഇറച്ചിക്കട നടത്തിയിരുന്ന പുളിയന്മല വലിയപാറ പാലയ്ക്കൽ സണ്ണിയാണ് (50) മരിച്ചത്. കുമളി- മൂന്നാർ സംസ്ഥാന പാതയിൽ പുളിന്മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. പുളിയന്മലയിൽനിന്ന് തോട്ടം തൊഴിലാളികളുമായി തമിഴ്നാട്ടിലേക്ക് അമിതവേഗത്തിൽ പോയ സുമോ ജീപ്പ് സണ്ണിയുടെ സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചേറ്റുകുഴിയിലെ ഏലത്തോട്ടത്തിൽനിന്ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ തിരികെ പുളിയന്മലയിലെ വീട്ടിലേക്ക് വരുകയായിരുന്നു സണ്ണി. ഗുരുതര പരിക്കേറ്റ സണ്ണിയെ ഉടൻ കട്ടപ്പന സഹകരണ ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. വണ്ടേന്മട് പൊലീസ് നടപടി സ്വീകരിച്ചു. സണ്ണിയുടെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷേർളി. മക്കൾ: അമൽ, അമിത.