മൂന്നാർ: ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ദേവികുളം പൂങ്കുടിയിൽ പ്രേമയുടെ മകൻ ജോബിയാണ് (22) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ പഴയ മൂന്നാറിൽെവച്ചായിരുന്നു അപകടം. ജോബിയും സുഹൃത്ത് ആൻറണിയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറിെൻറ അടിയിൽപെട്ട യുവാക്കളെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ ജോബിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. സഹോദരൻ: വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ റോയ്.