കൊല്ലം: ബീച്ച് റോഡിൽ സെപ്റ്റംബർ 23ന് കുഴഞ്ഞുവീണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച വിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത ബഷീർ ചികിത്സിലിരിക്കെ 29ന് മരിച്ചു. ഏകദേശം 75 വയസ്സ, കറുത്ത നിറം, 152 സെ.മി ഉയരം. നര കലർന്ന മുടി, ഇടത് കൈയിലെ മോതിരവിരലിൽ ചുവന്ന കല്ലുള്ള വെള്ളി നിറത്തിലുള്ള മോതിരം ധരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ അറിയാവുന്നവർ വിവരമറിയിക്കുക. ഫോൺ: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0474-2742072, ഇൻസ്പെക്ടർ കൊല്ലം ഈസ്റ്റ് 9497987030, സബ് ഇൻസ്പെക്ടർ 9497980175.