കൂറ്റനാട്: വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടറെയും ഭാര്യയെയും പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂര്‍ വടക്കേ പുരക്കൽ നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് വീടിെൻറ വിറകുപുരയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വിറകുപുരയിലെ മരപ്പത്തായത്തിന് മുകളിൽ പരസ്പരം കയറുകൊണ്ടു കെട്ടി ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. പുലര്‍ച്ച വിറകുപുരയുടെ മേല്‍ക്കൂരയിലെ സിമൻറ് ഷീറ്റുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് പരിസരവാസികള്‍ ഓടിയെത്തിയത്. രാത്രി രേണ്ടാടെ നാട്ടുകാരാണ് ചാലിശ്ശേരി പൊലീസിൽ വിവരം അറിയിച്ചത്. ഇരുവരും തീകൊളുത്തി ആത്മഹത്യ ചെയ്തതായാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കളുടെ വിവാഹശേഷം ഇരുവരും തനിച്ചായിരുന്നു താമസം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ പുതുശ്ശേരി ശ്മശാനത്തില്‍ സംസ്കരിച്ചു. മക്കൾ: ജയ, സുധ, ചിത്ര.