പട്ടാമ്പി: നായ് കുറുകെ ചാടിയതിനെ തുടന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പട്ടാമ്പി പൊന്നത്താഴത്ത് നാസറാണ് (55) മരിച്ചത്. ശനിയാഴ്ച വൈകീട്ട് പള്ളിപ്പുറം റോഡിലാണ് സംഭവം. മമ്മിപ്പടിയിൽ ഓട്ടം പോയി മടങ്ങുമ്പോഴാണ് നാസർ ഓടിച്ച ഇലക്ട്രിക് ഓട്ടോക്ക് മുന്നിൽ നായ് ചാടിയത്. പരിക്കേറ്റ നാസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരിക്കേറ്റിരുന്നതിനാൽ പട്ടാമ്പിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പ് മരിക്കുകയായിരുന്നു. മൃതദേഹം ഞായറാഴ്ച ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ജമീല. മക്കൾ: നുസ്ല സൈനബ, നുസൈബ സൈനബ, മുഹമ്മദ് യാസീൻ.